Naattuvaartha

News Portal Breaking News kerala, kozhikkode,

ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്ന്; കെട്ടുകഥകള്‍ നിറഞ്ഞ ‘കുകുല്‍ക്കന്‍’ നഗരം

മെക്‌സിക്കോയിലെ യുക്കാറ്റാന്‍ ഉപദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന മായന്‍ നഗരമാണ് ചിപെന്‍ ഇറ്റ്സ. മെക്‌സിക്കന്‍ നഗരമായ കാന്‍കനില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയാണ് ചിപെന്‍ ഇറ്റ്സ സ്ഥിതിചെയ്യുന്നത്. വര്‍ഷംതോറും ദശലക്ഷകണക്കിന് വിനോദസഞ്ചാരികളാണ് ഇങ്ങോട്ട് ഒഴുകിയെത്താറ്. 2007ല്‍ ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായി ചിപെന്‍ ഇറ്റ്സയിലെ എല്‍ കാസ്റ്റിലോയെ പ്രഖ്യാപിച്ചിട്ടുണ്ട്. 2017 ല്‍ മാത്രം 2.1 ദശലക്ഷം സന്ദര്‍ശകരാണ് ഇവിടേക്ക് എത്തിയത് എന്നാണ് കണക്കുകള്‍. മായന്‍ സംസ്‌കാരത്തിന്റെ ചരിത്രം പേറുന്ന ചിപെന്‍ ഇറ്റ്‌സ ഒരു പുരാതന തീര്‍ത്ഥാടന കേന്ദ്രം കൂടിയായിരുന്നു.

READ ALSO: ഒരാഴ്ച മുമ്പ് കാണാതായ എട്ട് വയസുള്ള കുട്ടിയെ അഴുക്കുചാലില്‍ നിന്നും ജീവനോടെ കണ്ടെത്തി

മായന്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച അതിശയകരമായ പിരമിഡുകളില്‍ ഒന്നാണ് എല്‍ കാസ്റ്റിനോ അഥവാ കുകുല്‍ക്കന്‍ ക്ഷേത്രം. ചിപെന്‍ ഇറ്റ്സയുടെ പ്രതീകമായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിനകത്ത് നിരവധി സ്മാരകങ്ങളും ഉണ്ട്. ടെമ്പിള്‍ ഓഫ് വാരിയേഴ്‌സ്, റോട്ടണ്ട് ഒബ്‌സര്‍വേറ്ററി, ബോള്‍ കോര്‍ട്ട് എന്നിവയാണ് അതില്‍ പ്രധാനപ്പെട്ട സ്മാരകങ്ങള്‍. ഈ ക്ഷേത്രത്തിലെ പ്രധാന ദൈവ സങ്കല്പമാണ് കുകുല്‍ക്കന്‍. ഇവിടുത്തുകാരുടെ വിശ്വാസ പ്രകാരം ഈ ദൈവസങ്കല്‍പ്പത്തിന് പിന്നിലൊരു കഥയുണ്ട്.

ഈ ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ആ പെണ്‍കുട്ടിയുടെ സഹോദരന്‍ പാമ്പായി പിറന്നെന്നും ആരും കാണാതെ പെണ്‍കുട്ടി സഹോദരനെ ഒരു ഗുഹയില്‍ ഒളിപ്പിച്ചെന്നും പറയുന്നു. കുകുല്‍കന്‍ എന്നായിരുന്നു സഹോദരന്റെ പേര്. പാമ്പായി പിറന്ന തന്റെ സഹോദരനാണ് ഇതെന്നാണ് അവിടുത്തെ ഒരു പെണ്‍കുട്ടി വിശ്വസിച്ചിരുന്നത്. എന്നും ആ പെണ്‍ക്കുട്ടി ആരും കാണാതെ തന്റെ സഹോദരന് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കും. വര്‍ഷങ്ങള്‍ കഴിഞ്ഞുപോയപ്പോള്‍ കുകുല്‍ക്കന്‍ ഭീമാകാരനായ പാമ്പായി മാറി. അതോടെ ഗുഹയില്‍ താമസിക്കാന്‍ പറ്റാതെ ആയി. അങ്ങനെ കുകുല്‍ക്കന്‍ ഗുഹയില്‍ നിന്ന് കടലിലേക്ക് പോയി എന്നാണ് ഐതീഹ്യം. താന്‍ മരിച്ചിട്ടില്ലെന്ന് കാണിക്കാന്‍ എല്ലാ വര്‍ഷവും ജൂലൈ മാസത്തില്‍ കുകുല്‍ക്കന്‍ ഭൂകമ്പം ഉണ്ടാക്കും എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

എന്നാണ് ഇത് പണികഴിപ്പിച്ചത് എന്നതിനെ പറ്റി ആര്‍ക്കും കൃത്യമായ അറിവില്ല. എഡി 400 നും 600 നും ഇടയിലാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളതെന്ന് പറയപ്പെടുന്നു. അങ്ങനെ വെച്ച് നോക്കുമ്പോള്‍ ഈ ക്ഷേത്രത്തിന് 1500 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് കണക്കുകള്‍. സഞ്ചാരികള്‍ക്ക് പുറത്തുനിന്ന് മാത്രമേ ക്ഷേത്രം കാണാന്‍ സാധിക്കുകയുള്ളു. അകത്തോട്ട് പ്രവേശനമില്ല. എഡി 600 കളില്‍ ശക്തമായ സാമ്പത്തിക നഗരമായിരുന്നു ചിപെന്‍ ഇറ്റ്സ. ഈ നഗരത്തിന്റെ രൂപകല്പന ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. നിരവധി ക്ഷേത്രങ്ങളും പിരമിഡുകളും ഇവിടെയുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!