വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: മന്ത്രി വി ശിവന്‍കുട്ടി


തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്കാന് ഒരു ഏജന്‍സിക്കും അധികാരം നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read also:കുറ്റ്യാടി മണ്ഡലത്തില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന് ഉടന്‍
ഈ വര്‍ഷത്തെ ബോണസ് പോയിന്റുകള്‍ സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നീന്തല്‍ പരിശീലനത്തിനിടെ കണ്ണൂരിലെ ചക്കരക്കല്ലില്‍ 16 കാരനും പിതാവും മുങ്ങി മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. അവാസ്തവ പ്രചാരണങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി പറഞ്ഞു.
