വടകര ഗവ ജില്ലാ ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരില്ല; രോഗികൾ വലയുന്നു


വടകര: വടകര ഗവ ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു. മഴ തുടങ്ങിതോടെ വിവിധ ഇടങ്ങളില്‍ പനി പടരുന്ന സാഹചര്യത്തില്‍ നിരവധി രോഗികളാണ് ദിവസേന ആശുപത്രിയില്‍ എത്തുന്നത്. ഉച്ചയ്ക്ക് ശേഷം അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്.

ഒപി സമയം കഴിഞ്ഞും രോഗികള്‍ എത്തുമ്പോള്‍ അവരെ പരിശോധിക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. വൈകുന്നേരവും സന്ധ്യാ സമയത്തുമെല്ലാം നിരവധി പേരാണ് അത്യാഹിത വിഭാഗത്തില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്നത്. മണിക്കൂറുകളോളം വരി നില്‍ക്കേണ്ടി വരുന്നത് രോഗികള്‍ക്ക് ദുരിതമാണ്. ഇതിനിടെ അപകടത്തില്‍ പരുക്കേറ്റവരെയും മറ്റും കൊണ്ട് വരുന്നതോടെ ഡോക്ടര്‍ അങ്ങോട്ടേക്കു പോകും. അതോടെ രോഗികളുടെ കാത്തിരിപ്പിന് ദൈര്‍ഘ്യം കൂടും. വൈകിട്ട് 5 കഴിഞ്ഞാല്‍ ഫാര്‍മസി അടയ്ക്കും. അതോടെ മരുന്നിന് പുറത്തെ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ടി വരുന്നു.
