NAATTUVAARTHA

NEWS PORTAL

മുന്‍ കാമുകന്റെ പിതാവിനെ പ്രണയിച്ച് വിവാഹം കഴിച്ച് ഇരുപത്തേഴുകാരിയായ യുവതി

മുന്‍ കാമുകന്റെ പിതാവിനെ പ്രണയിച്ച് വിവാഹം കഴിച്ച് യുവതി. യുഎസിലെ ഒഹിയോയിലെ നിന്നുള്ള ഇരുപത്തേഴുകാരിയായ സിഡ്നിയാണ് പ്രണയം ആര്‍ക്കും ആരോടും തോന്നാമെന്ന അഭിപ്രായത്തില്‍ മുന്‍ കാമുകന്റെ പിതാവിനെ വിവാഹം കഴിച്ചത്. വിശ്വാസത്തിന്റെ പുറത്ത് തന്നെയാണ് അവള്‍ തന്റെ മുന്‍ കാമുകന്റെ അച്ഛനെ വിവാഹം കഴിച്ചതും. എന്നാല്‍, വിവാഹത്തോടെ തനിക്ക് സുഹൃത്തുക്കളെ നഷ്ടമായി എന്നവള്‍ പറയുന്നു. എന്നാല്‍ താന്‍ ചെയ്ത കാര്യത്തില്‍ അവള്‍ക്ക് അല്പം പോലും കുറ്റബോധമില്ല. അവളുടെ ഭര്‍ത്താവ് പോള്‍ ഒരു ട്രക്ക് ഡ്രൈവറാണ്. അയാള്‍ക്ക് പ്രായം അമ്പത്തൊന്ന്. അവര്‍ തമ്മില്‍ 24 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ട്.

READ ALSO: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ സ്‌കൂട്ടറില്‍ അഭ്യാസപ്രകടനം; വിദ്യാര്‍ഥികളെ കയ്യോടെ പൊക്കി ആര്‍ ടി ഒ

വെറും ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സിഡ്നി ആദ്യമായി പോളിനെ കാണുന്നത്. പോളിന്റെ മകന്റെ കൂട്ടുകാരിയായിരുന്നു അവള്‍ അന്ന്. പിന്നീട് ആ കൂട്ടുകാര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടു. പോളിന്റെ മകനെ കാണാന്‍ അവള്‍ ഇടക്കിടെ അവന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ചിലപ്പോള്‍ സ്‌കൂള്‍ കഴിഞ്ഞ്, അല്ലെങ്കില്‍ വാരാന്ത്യങ്ങളില്‍ ഒക്കെ അവള്‍ പോളിന്റെ വീട് സന്ദര്‍ശിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് അവരുടെ സ്‌കൂള്‍ ജീവിതം കഴിയാറായപ്പോള്‍, പോളിന്റെ മകന് മറ്റൊരു കാമുകിയെ കിട്ടി. അതോടെ സിഡ്നിയെ അവന്‍ അവഗണിക്കാന്‍ തുടങ്ങി. ഇത് അവളെ വല്ലാതെ വേദനിപ്പിച്ചു. അവള്‍ തന്റെ സങ്കടമെല്ലാം അവന്റെ അച്ഛനോട്, അതായത് പോളിനോട് പറയാന്‍ തുടങ്ങി. അവര്‍ തമ്മില്‍ ഇടക്കിടെ സംസാരിക്കാനും കാണാനും ആരംഭിച്ചു. ഇതോടെ കാമുകന്റെ അച്ഛനോട് അവള്‍ക്ക് അടുപ്പം തോന്നി. സിഡ്‌നിക്ക് 16 വയസ്സ് തികഞ്ഞപ്പോള്‍ അവര്‍ തമ്മില്‍ ഡേറ്റിംഗ് ആരംഭിച്ചു. പതുക്കെ ആ ബന്ധം പ്രണയത്തിലേയ്ക്ക് വഴിവെച്ചു.

READ ALSO: ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തി അറിയാന്‍ ഗൂഗിള്‍ സെര്‍ച്ച് ട്രെന്റുകള്‍

2016-ല്‍ അവര്‍ വിവാഹിതരായി. പോളുമായി പ്രണയത്തിലാകുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പക്ഷേ താന്‍ അതില്‍ വളരെ സന്തോഷവതിയാണെന്നും അവള്‍ പറയുന്നു. അതേസമയം പ്രണയത്തിന്റെ പേരില്‍ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് അവര്‍ക്ക്. തങ്ങളുടെ കുടുംബങ്ങളെ ബോധ്യപ്പെടുത്താന്‍ ഇരുവര്‍ക്കും വര്‍ഷങ്ങളെടുത്തു. സിഡ്നിയുടെ അമ്മയ്ക്ക് നേരത്തെ പോളിനെ അറിയാം. അച്ഛന്റെ പ്രായമുള്ള ഒരാളെ വിവാഹം ചെയ്യാന്‍ തുനിയരുതെന്ന് അവര്‍ ആദ്യം മകള്‍ക്ക് താക്കീത് നല്‍കി. എന്നാല്‍, ഒടുവില്‍ ഇപ്പോള്‍ പോളിനെ അമ്മ അംഗീകരിച്ച് തുടങ്ങിയെന്ന് സിഡ്നി പറയുന്നു.

READ ALSO: ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്ന്; കെട്ടുകഥകള്‍ നിറഞ്ഞ ‘കുകുല്‍ക്കന്‍’ നഗരം

പോളിന്റെ കുടുംബത്തില്‍ ഏറ്റവും എതിര്‍പ്പ് പ്രകടിപ്പിച്ചത്, അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കള്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ അവരും ദമ്പതികളെ പിന്തുണയ്ക്കുന്നു. എല്ലാ വാരാന്ത്യങ്ങളിലും സിഡ്‌നിയെയും പോളിനെയും കാണാന്‍ പോളിന്റെ മകന്‍ തന്റെ ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം വരാറുണ്ട്. കഴിഞ്ഞ ജൂലൈയില്‍ പോള്‍ ഒരു ട്രക്ക് അപകടത്തില്‍പ്പെട്ടു. ഏകദേശം മൂന്നാഴ്ചയോളം എസ്‌ഐസിയുവിലായിരുന്നു. ‘അദ്ദേഹം അവിടെയായിരിക്കുമ്പോള്‍, ഞാന്‍ അദ്ദേഹത്തിന്റെ മകനോട് എല്ലാ ദിവസവും സംസാരിക്കും. ഞങ്ങള്‍ ഒരുമിച്ച് അദ്ദേഹത്തെ കാണാന്‍ ആശുപത്രിയില്‍ പോകും. ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരും ഒന്നിച്ച് സുഖമായി ജീവിക്കുന്നു’ സിഡ്നി പറഞ്ഞു.

READ ALSO: രണ്ട് തലയുള്ള പാമ്പ്; ചിത്രങ്ങൾ വൈറൽ

Leave a Reply

Your email address will not be published.

error: Content is protected !!