ചമലില്‍ സ്കൂട്ടര്‍ തോട്ടിലേക്ക് വീണ് രണ്ട് പേര്‍ക്ക് പരുക്ക്
കട്ടിപ്പാറ: ചമലില്‍ സ്കൂട്ടര്‍ തോട്ടിലേക്ക് വീണ് രണ്ട് പേര്‍ക്ക് പരുക്ക്. ചമല്‍ എട്ടേക്ക്ര ഭാഗത്തുനിന്നും വന്ന സ്കൂട്ടറാണ് നിയന്ത്രണം വിട്ട് ചമല്‍ അംബദ്ക്കര്‍ കോളനി ജംഗ്ഷനിലെ തോട്ടിലേക്ക് മറിഞ്ഞത്. സ്കൂട്ടറിലുണ്ടായിരുന്ന കുരുവട്ടൂര്‍ ചാലില്‍ത്താഴം ഉദയകുമാര്‍, ബീന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.