Naattuvaartha

News Portal Breaking News kerala, kozhikkode,

ടി കെ അബ്ദുൽ അസീസ് അനുസ്മരണവും പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു

കിഴക്കോത്ത്: എസ്‌ ഡി പി ഐ പ്രവർത്തകനും കർഷകനും സാമൂഹിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ടി കെ അബ്ദുൽ അസീസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ‘കർഷക പുരസ്‌കാര’ സമർപ്പണവും അനുസ്മരണവും സംഘടിപ്പിച്ചു. പുത്തലത്ത് പറമ്പ് അക്കാദമി പരിസരത്ത് നടന്ന പരിപാടി എസ്‌ ഡി പി ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി ടി അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.

Read Also : കനത്ത മഴ; കോട്ടയത്ത് ആറിടത്ത് ഉരുൾപ്പൊട്ടി; വിവിധയിടങ്ങളിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും

ഈ വർഷത്തെ അബ്ദുൽ അസീസ് സ്മാരക പുരസ്‌കാരം പനാട്ടുപള്ളിയിൽ ഫാത്തിമക്ക് വാർഡ് മെമ്പർ നസീമ ജമാലുദ്ധീൻ സമർപ്പിച്ചു.യുവ കർഷകയും ക്ഷീര കാർഷിക മേഖലയിലെ പെൺ കരുത്തിന്റെ പ്രതീകവുമായ ഫാത്തിമയെ മുനീർ വി എം പരിചയപ്പെടുത്തി.മണ്ഡലം പ്രസിഡന്റ്‌ സിപി ബഷീർ അധ്യക്ഷത വഹിച്ചു.

കെ കെ ആലിമാസ്റ്റർ,കെ കെ അബ്ദുറഹിമാൻ,പി പി അയമ്മദ് ഹാജി,പി ടി റഷീദ്‌, പി പി മൂസ, ആലിപോക്കർ ഹാജി, റസാഖ് കൊന്തളത്ത് തുടങ്ങിവർ സംസാരിച്ചു. എസ്‌ ഡി പി ഐ പുത്തലത്ത് പറമ്പ് ബ്രാഞ്ച് പ്രസിഡന്റ്‌ വി എം സമദ് നന്ദിപ്രകടനം നടത്തി.

Read Also : വിഴിഞ്ഞത്ത് വള്ളംമറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!