Naattuvaartha

News Portal Breaking News kerala, kozhikkode,

ഷൊര്‍ണൂരിന് സമീപം വാടാനാംകുറുശ്ശിയില്‍ വന്‍ സ്ഫോടകവസ്‌തു ശേഖരം പിടികൂടി

പാലക്കാട്: ഷൊര്‍ണൂരിന് സമീപം വാടാനാംകുറുശ്ശിയില്‍ വൻ സ്‌ഫോടക വസ്‌തു ശേഖരം കണ്ടെത്തിയത്. വാടാനാംകുറുശ്ശി 10-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് സമീപത്ത് നിന്നുമാണ് 8000ത്തോളം ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. 40 ഓളം പെട്ടികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.

Read Also : അടിവാരത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഒരു പെട്ടിയില്‍ 200 ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്. നാട്ടുകാരാണ് ഷൊര്‍ണൂര്‍ പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസും പട്ടാമ്പി തഹസില്‍ദാറുടെ നേതൃത്വത്തിലുളള റവന്യു സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്‌ഫോടക വസ്‌തുക്കള്‍ പൊലീസ് കസ്‌റ്റഡിയിലെടത്തു.

ക്വാറികളില്‍ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്‌തുക്കളാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സ്‌ഫോടക വസ്‌തുകള്‍ വഴിയോരത്ത് കണ്ടെത്തിയതില്‍ നാട്ടുകാർ ആശങ്കയിലാണ്.

Read Also : വടകരയിലെ ജ്വല്ലറി ജീവനക്കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!