Naattuvaartha

News Portal Breaking News kerala, kozhikkode,

ഹരിപ്പാട് അമ്മ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നു

ആലപ്പുഴ: ഹരിപ്പാട് മണ്ണാര്‍ശാലയില്‍ അമ്മ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നു. 46 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ദീപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also : താമരശ്ശേരി ചുരത്തിൽ റോഡിന് കുറുകെ മരം കടപുഴകി വീണു.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കുഞ്ഞിനെ കുളിപ്പിക്കാന്‍ കൊണ്ടുപോയതിനിടെയാണ് ദീപ്തി കൊലപാതകം നടത്തിയത്. ശബ്ദം കേട്ട് ദീപ്തിയുടെ പിതാവ് ഓടിയെത്തി കുഞ്ഞിനെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Read Also : യൂണിയന്‍ ബാങ്ക് ശാഖയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച; രണ്ട് പേർ പിടിയില്‍, വെടിവെയ്പ്പില്‍ ഒരാൾക്ക് പരിക്ക്


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!