Naattuvaartha

News Portal Breaking News kerala, kozhikkode,

ഡൽഹിയിൽ ഐഎസ് അംഗം അറസ്റ്റിൽ; പിടിയിലായത് സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡൽഹിയിൽ നടത്തിയ പരിശോധനയിൽ ഐഎസ് അംഗം പിടിയിൽ. പിടിയിലായ പ്രതി ഐഎസിന്റെ സജീവ പ്രവർത്തകനാണെന്ന് എന്‍ഐഎ വൃത്തങ്ങൾ അറിയിച്ചു.

Read Also : ഡൽഹി-റോഹ്തക് റെയിൽവേ ലൈനിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി

ബട്ല ഹൗസ് ഏരിയയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ബിഹാർ സ്വദേശിയായ മൊഹ്സിനാണ് പിടിയിലായത്. ഐഎസിന്റെ ഓൺലൈൻ പ്രചരണം നടത്തിവരികയായിരുന്നു ഇയാൾ.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഐസിസിന്റെ ഓൺലൈൻ പ്രചരണം നടത്തുകയായിരുന്നെന്ന് എൻഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. കുറച്ചുകാലമായി ബട്‌ല ഹൗസിൽ ഒളിവിൽ കഴിഞ്ഞിരുന്നു.പിടിയിലായ പ്രതിയെ എൻഐഎ സംഘം ചോദ്യം ചെയ്യുകയായിരുന്നു.

Read Also : കാസർഗോഡ് കെട്ടിടം തകർന്നുവീണു; ആളപായമില്ല


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!