Naattuvaartha

News Portal Breaking News kerala, kozhikkode,

കാസർഗോഡ് കെട്ടിടം തകർന്നുവീണു; ആളപായമില്ല

കാസർഗോഡ്: വോർക്കാടി സുങ്കതകട്ടയിൽ കെട്ടിടം തകർന്നുവീണു. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. അളപായമില്ല. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കെട്ടിടത്തിലെ കടകളും, ഓഫിസുകളും ഒഴിപ്പിച്ചിരുന്നു.

Read Also : ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

വോർക്കാടി സ്വദേശി സുരേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്ന് വീണത്. കെട്ടിടത്തിന് താഴെയുള്ള പ്രദേശത്ത് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കെട്ടിടം അപകടാവസ്ഥയിലായത്.

Read Also : ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

രണ്ട് കുടുംബങ്ങൾ ഈ കെട്ടിട്ടത്തിൽ താമസിക്കുന്നുണ്ടായിരുന്നു. തുന്നൽക്കട, ഫർണിച്ചർ ഷോപ്പ്, ബിജെപി ഓഫീസ് തുടങ്ങിയവയും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. ആളുകളെ നേരത്തേ ഒഴിപ്പിച്ചതിനാൽ വൻ അത്യാഹിതം ഒഴിവായി.

Read Also : കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി താമരശ്ശേരി സബ്ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ കന്നൂട്ടിപ്പാറയില്‍ നിര്‍ധന വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!