Naattuvaartha

News Portal Breaking News kerala, kozhikkode,

ട്രെയിനിൽ ഓടികയറുന്നതിനിടെ വീണ് അമ്മയും മകനും; ഉദ്യോഗസ്ഥയുടെ സമയോചിത ഇടപെടലിൽ അത്ഭുതകരമായ രക്ഷപെടൽ

ഓടി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. (ആർപിഎഫ്) റെയിൽവേ സംരക്ഷണ സേന ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലാണ് ഇരുവരുടെയും ജീവൻ രക്ഷിച്ചത്. ബംഗാളിലെ ബാങ്കുര റെയിൽവേ സ്റ്റേഷനിലാണ് സംഭവം. തിങ്കളാഴ്ച റെയിൽവേ മന്ത്രാലയം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ട്വീറ്റിൽ മന്ത്രാലയം ആർപിഎഫ് ജീവനക്കാരിയെ പ്രശംസിക്കുകയും ചെയ്തു.

Read Also : വ്ലോ​ഗറുടെ അറസ്റ്റ്; പെൺകുട്ടിയുമായുള്ള വിഡിയോ ദൃശ്യം ചോർന്നത് മോഷണം പോയ ഫോണിൽ നിന്ന്

റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു ട്രെയിൻ പുറപ്പെടുന്നതും ആളുകൾ അതിൽ കയറുന്നതും വീഡിയോയിൽ കാണാം. അങ്ങനെ ഓടി തുടങ്ങുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്ന വൃദ്ധയെയും മകനെയും വനിതാ ആർപിഎഫ് ഉദ്യോഗസ്ഥൻ ദൂരെ നിന്ന് കാണുകയും അപകടം മനസ്സിലാക്കിയ അവർ ഉടൻ തന്നെ ഓടി അവരുടെ അടുത്തെത്താൻ ശ്രമിക്കുകയും ചെയ്യുന്നു.

Read Also : മദ്യത്തിന് ‘ജവാൻ’ എന്ന പേര് സൈനികർക്ക് നാണക്കേട്; മാറ്റണമെന്ന് നിവേദനം

നിമിഷങ്ങൾക്കകം യുവതിയും മകനും ട്രെയിനിൽ നിന്ന് വഴുതി പ്ലാറ്റ്ഫോമിലേക്ക് വീഴുന്നതും വിഡിയോയിൽ കാണാം. ആ സമയം ഓടിയെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥൻ അവരെ രക്ഷപ്പെടുത്തുന്നതും വീഡിയോയിൽ ഉണ്ട്. അപ്പോഴേക്കും ബാക്കി ഉള്ളവർ ഓടി അവരുടെ അടുത്തേക്ക് എത്തി. സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് സംഭവം പതിഞ്ഞത്.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ

ഓടുന്ന ട്രെയിനിൽ കയറുകയോ ഇറങ്ങുകയോ ചെയ്യരുതെന്ന് യാത്രക്കാരോട് അഭ്യർത്ഥിക്കുന്നു എന്ന് റെയിൽവേ മന്ത്രാലയം ട്വീറ്റിൽ പറഞ്ഞു. 28,000-ത്തിലധികം ആളുകളാണ് വിഡിയോ ട്വിറ്ററിൽ കണ്ടത്. നൂറുകണക്കിന് ആളുകൾ വിഡിയോ റീട്വീറ്റ് ചെയ്തു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഓട്ടോമാറ്റിക് ഡോറുകൾ സ്ഥാപിക്കണമെന്ന് ചില ഉപയോക്താക്കൾ ഇന്ത്യൻ റെയിൽവേയ്ക്ക് നിർദ്ദേശങ്ങൾ നൽകി. ഒപ്പം മറ്റു ചിലർ ആർപിഎഫ് ഉദ്യോഗസ്ഥയുടെ ധീരതയെ അഭിനന്ദിച്ചു.

Read Also  : തെങ്ങിന്‍ മടല്‍കൊണ്ട് നാലുവയസുകാരനെ മര്‍ദിച്ച സംഭവം: രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!