Naattuvaartha

News Portal Breaking News kerala, kozhikkode,

പയ്യോളി സ്വദേശി ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

പയ്യോളി: പയ്യോളി സ്വദേശി ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. പയ്യോളി മൂന്നുകുണ്ടന്‍ചാലില്‍ സിദ്ധാര്‍ഥ് (27) ആണ് മരിച്ചത്. സല്ലാഖിയിലുളള സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെയാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം സ്വമ്മിങ് പൂളില്‍ എത്തിയ സിദ്ധാര്‍ഥ് കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ്​ വിവരം.

Read also: ചൈനയില്‍ പുതിയ വൈറസ് ബാധ; 35 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

അപകടത്തില്‍പ്പെട്ട സിദ്ധാര്‍ഥിനെ ഉടനെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഹ്‌റൈനില്‍ ഡെലിവറിമാനായി ജോലി ചെയ്തുവരികയായിരുന്നു സിദ്ധാര്‍ഥ്. കഴിഞ്ഞ മാസം ഒന്നിനാണ് ഇയാള്‍ നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!