NAATTUVAARTHA

NEWS PORTAL

എരുമപെട്ടിയിൽ എട്ടാംക്ലാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു; മുറിവേറ്റത് കാലിൽ

എരുമപ്പെട്ടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയ്ക്ക് പാമ്പ് കടിയേറ്റതായി സംശയം. 8 -ാം ക്ലാസ് വിദ്യാർഥി ആദൂർ കറുപ്പം വീട്ടിൽ അജ്മൽ ഷായ്ക്കാണ് (13) പാമ്പുകടിയേറ്റതായി സംശയിക്കുന്നത്. കാലിൽ മുറിവേറ്റ കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also  :സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ച വ്യവസായിയും കാമുകിയും അറസ്റ്റില്‍

ശാരീരിക അസ്വസ്ഥതകളൊന്നും അനുഭവപ്പെടുന്നില്ലെങ്കിലും കുട്ടിയെ 24 മണിക്കൂർ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സ്കൂൾ കോമ്പൗണ്ടിൽ കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കുകയായിരുന്നു. ദൂരെയ്ക്ക് തെറിച്ച ബോളെടുക്കാൻ പോയ കുട്ടിയുടെ കാലിലൂടെ പാമ്പിഴഞ്ഞെന്നാണ് കുട്ടി പറയുന്നത്.

Read Also : ഇരുതലമൂരി പാമ്പിനെ വളര്‍ത്തിയ യുവാവ് വനംവകുപ്പിന്റെ പിടിയില്‍

ക്ലാസ് മുറിയിലെത്തി കാൽ പരിശോധിച്ചപ്പോഴാണ് കടിയേറ്റ രീതിയിൽ അടയാളം കണ്ടത്. ഉടൻ തന്നെ അധ്യാപകർ കുട്ടിയെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അവസ്ഥതകളൊന്നും കുട്ടിയ്ക്ക് അനുഭവപ്പെടുന്നില്ല. പ്രാഥമിക രക്ത പരിശോധനയിൽ വിഷാംശം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെ 24 മണിക്കൂർ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Read Also : അമിത മയക്കുമരുന്ന് ഉപയോഗം; യുവാവ് മരിച്ചു, മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published.

error: Content is protected !!