NAATTUVAARTHA

NEWS PORTAL

അമിത മയക്കുമരുന്ന് ഉപയോഗം; യുവാവ് മരിച്ചു, മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ അറസ്റ്റില്‍

ഗുര്‍ദാസ്പുര്‍: പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ അമിതമായ മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. സംശയം തോന്നിയ ഏതാനും സുഹൃത്തുക്കളെയും ഒരു സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി പിറന്നാളാഘോഷം കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോവുകയായിരുന്നു യുവാവും സുഹൃത്തുക്കളും. ഈ സമയത്താണ് മരണം സംഭവിച്ചത്. ഭയന്ന സുഹൃത്തുക്കള്‍ യുവാവിന്‍റെ മൃതദേഹം വഴിയില്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതു പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിറന്നാള്‍ പാര്‍ട്ടിക്കിടെ എല്ലാവരും മയക്കുമരുന്ന് ഉപയോഗിച്ചതായി പിടിയിലായവര്‍ പറഞ്ഞു. മരിച്ചയാളുടെ സുഹൃത്തുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read Also : കാക്കി പാന്റും കറുത്ത ഷൂസും: ‘പോലീസായി’ യുവാവ് മാസ്‌കിനും ഹെൽമെറ്റിനും പിഴ ഈടാക്കി

Leave a Reply

Your email address will not be published.

error: Content is protected !!