NAATTUVAARTHA

NEWS PORTAL

കാക്കി പാന്റും കറുത്ത ഷൂസും: ‘പോലീസായി’ യുവാവ് മാസ്‌കിനും ഹെൽമെറ്റിനും പിഴ ഈടാക്കി

പത്തനംതിട്ട: തിരുവല്ലയില്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ചെങ്ങന്നൂർ സ്വദേശി അനീഷ് പിബിയാണ് അറസ്റ്റിലായത്. വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയുമാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്.

Read Also : ഇഞ്ചക്കല്‍ വഹാബ് അഥവാ വിനായകൻ; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കാക്കി പാന്‍റും കറുത്ത ഷൂസും ധരിച്ച് പോലീസ് സ്റ്റേഷന് സമീപം തമ്പടിച്ചായിരുന്നു തട്ടിപ്പ്. മാസ്ക് ധരിക്കാത്തവരെയും വാഹനയാത്രക്കാരെയും മദ്യപിച്ചെത്തുന്നവരെയും പിന്തുടർന്ന് എത്തി പണവും ആഭരണങ്ങളും വസ്തുക്കളും വാങ്ങുന്നതായിരുന്നു ഇയാളുടെ രീതി. തട്ടിപ്പിനിരയായ മൂന്നു പേർ പരതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മഫ്തിയിലെത്തിയ സംഘം ചൊവ്വാഴ്ച പ്രതിയെ പിടികൂടുകയായിരുന്നു.

Read Also  :ഷവര്‍മ കഴിച്ച് മരിച്ച ദേവനന്ദയുടെ അമ്മയ്ക്ക് 3 ലക്ഷം രൂപ ധനസഹായം

Leave a Reply

Your email address will not be published.

error: Content is protected !!