NAATTUVAARTHA

NEWS PORTAL

ഇരുതലമൂരി പാമ്പിനെ വളര്‍ത്തിയ യുവാവ് വനംവകുപ്പിന്റെ പിടിയില്‍

പാലോട്: ഇരുതലമൂരി പാമ്പിനെ വളര്‍ത്തിയ യുവാവ് വനംവകുപ്പിന്റെ പിടിയില്‍. തെന്നൂര്‍ ഹിദായത് മന്‍സിലില്‍ ഷഫീര്‍ ഖാനെ(33)യാണ് പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമായ പാമ്പിനെ വീട്ടിലെ കമ്ബോസ്റ്റ് കുഴിയില്‍ വളര്‍ത്തുകയായിരുന്നു. ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെയും പാമ്ബിനെയും പിടികൂടിയത്.

Read Also : അമിത മയക്കുമരുന്ന് ഉപയോഗം; യുവാവ് മരിച്ചു, മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ അറസ്റ്റില്‍

ഷഫീര്‍ഖാന്റെ സുഹൃത്തുക്കളായ ദൈവപ്പുര സ്വദേശി ടി.പി ഹൗസില്‍ ഷംജീര്‍ (32), തെന്നൂര്‍ സ്വദേശി അന്‍സില്‍ (31), തെന്നൂര്‍ സ്വദേശി ഷാന്‍ (31) എന്നിവര്‍ കടയ്ക്കലുള്ള ഒരാളില്‍ നിന്നും വാങ്ങിയ പാമ്ബിനെ ഷഫീര്‍ഖാന്റെ വീട്ടിലെത്തിച്ച്‌ വില്‍പനക്കായി സൂക്ഷിക്കുകയായിരുന്നു. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ രമ്യ, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഷിജു എസ്.വി. നായര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ വി. വിജു, കെ.ജി. അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : കാക്കി പാന്റും കറുത്ത ഷൂസും: ‘പോലീസായി’ യുവാവ് മാസ്‌കിനും ഹെൽമെറ്റിനും പിഴ ഈടാക്കി

Leave a Reply

Your email address will not be published.

error: Content is protected !!