Naattuvaartha

News Portal Breaking News kerala, kozhikkode,

സാമൂഹ്യ ജാഗരൺ സംഗമത്തിന്റെ പ്രചരാണാർത്ഥം സി ഐ ടി യു കേരളകർഷക സംഘം കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ഈങ്ങാപ്പുഴ മേഖലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഈങ്ങാപ്പുഴ മുതൽ പെരുമ്പള്ളി വരെ കാൽനട സാമൂഹ്യ ജാഗരൺ ജാഥ സംഘടിപ്പിച്ചു

ഈങ്ങാപ്പുഴ : കേന്ദ്ര ഗവൺമെന്റിന്റെ നവലിബറൽ നയങ്ങൾക്കെതിരെ രാജ്യം വർഗ്ഗീയമായി വിഭജിക്കുന്ന ആർ എസ് എസ് അജണ്ടക്കെതിരെ “ചരിത്രം തിരുത്താനാവില്ല  “ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വർഗ്ഗീയ വാദികൾക്ക് പങ്കില്ല” എന്നീ മുദ്രാവാക്യങ്ങളുയർത്തി ആഗസ്ത് 14-ന് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കേന്ദ്രീകരിച്ച് മുതലക്കുളം മൈതാനിയിൽ നടക്കുന്ന സാമൂഹ്യ ജാഗരൺ സംഗമത്തിന്റെ പ്രചരാണാർത്ഥം സി ഐ ടി യു കേരളകർഷക സംഘം കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ഈങ്ങാപ്പുഴ മേഖലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഈങ്ങാപ്പുഴ മുതൽ പെരുമ്പള്ളി വരെ കാൽനട സാമൂഹ്യ ജാഗരൺ ജാഥ സംഘടിപ്പിച്ചു. ഈങ്ങാപ്പുഴയിൽ കെ.എസ്.കെ.ടി. യു താമരശ്ശേരി ഏരിയാ വൈസ് പ്രസിഡണ്ട് കെ സി വേലായുധൻ ഉദ്ഘാടനം ചെയ്തു.

Read Also : തൃശൂരിൽ ആറരക്കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയിൽ

ജോസ് കുര്യൻ അദ്ധ്യക്ഷനായിരുന്നു. സാലിഫ് കെ എ സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി ഐ ടി യു പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറി കെ വിജയകുമാർ, കെ എസ് കെ ടി യു ഈങ്ങാപ്പുഴ മേഖലാ സെക്രട്ടറി ഏ പി ദാസൻ, കേരള കർഷക സംഘം ഈങ്ങാപ്പുഴ മേഖലാ സെക്രട്ടറി ജെയ്സൺ ലൂക്കോസ് കിളിവള്ളിക്കൽ, അഡ്വ: ബിനോയ് അഗസ്റ്റ്യൻ ജിൽസൺ ജോൺ അബ്ബാസ് ഇ സംസാരിച്ചു.

ചന്ദ്രിക ഭാസ്കരൻ, ഡെന്നി വർഗീസ്, ബിജു പി യു, ഗീത കെ ജി,പി അബ്ദുറഹിമാൻ, ശ്രീജ ബിജു, കൃഷ്ണനുണ്ണി കെ എന്നിവർ നേതൃത്വം നൽകി. പെരുമ്പള്ളിയിൽ നടന്ന സമാപന പൊതുയോഗം സി ഐ ടി യു താമരശ്ശേരി ഏരിയാ കമ്മിറ്റിയംഗം എം ഇ ജലീൽ ഉദ്ഘാടനം ചെയ്തു.ടി ബാബു അദ്ധ്യക്ഷനായിരുന്നു. പി ഷനീജ് സ്വാഗതം പറഞ്ഞു.

Read Also : മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷകൾ മാറ്റി


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!