തൃശൂരിൽ ആറരക്കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയിൽ

തൃശൂർ : ആറരക്കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി തൃശൂരിൽ പിടിയിലായി. കുന്നംകുളം ആനയ്ക്കൽ സ്വദേശി സജീഷ് ആണ് പിടിയിലായത്. കൊലപാതക ശ്രമം അടക്കം പത്തിലേറെ കേസുകളിൽ പ്രതിയാണ് സജീഷ്. തൃശൂർ ചേറ്റുപുഴയിൽ നിന്നാണ് തൃശ്ശൂർ വെസ്റ്റ് പൊലീസ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ഒക്ടോബറിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് കഞ്ചാവ് കടത്തിയതിന് ഇയാളെ പിടികൂടിയിരുന്നു. കഞ്ചാവ് കടത്തിയിരുന്ന സ്കൂട്ടറും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Read Also : എരുമപെട്ടിയിൽ എട്ടാംക്ലാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു; മുറിവേറ്റത് കാലിൽ
