Naattuvaartha

News Portal Breaking News kerala, kozhikkode,

ഷൂ ലേസ് കമ്മലാക്കി ഫാഷൻ കമ്പനി; വില കണ്ട് ഞെട്ടി ഉപഭോക്താക്കൾ

ഫാഷന്റെ പേരില്‍ എന്ത് വസ്തുക്കളും വിറ്റു പോവുന്ന കാലത്ത് ഓണ്‍ലൈന്‍ ഷോപ്പര്‍മാരെ ഞെട്ടിച്ചു കൊണ്ട് ഷൂലേസ് കമ്മലുകള്‍. ഫാഷന്‍ പരീക്ഷണത്തിന്റെ ഭാഗമായി ഇക്കുറി പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് ആയ ബാലന്‍സിയാഗ പുറത്തിറക്കിയത് ഷൂ ലേസ് കമ്മല്‍ ആണ്. പത്ത് രൂപ പോലും വിലയില്ലാത്തതിന് ഫേഷന്‍ ഭ്രമം മൂത്ത വരില്‍ നിന്നും കമ്പനി ഈടാക്കുന്നത് 250 ഡോളര്‍. അതായത് 20,000 രൂപ. ഷൂലേസ് കമ്മല്‍ പുറത്തിറക്കിയ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് ആയ ബാലന്‍സിയാഗയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കമ്മലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒട്ടിച്ച ഷൂ ലേസുകളാണ്.

Read also: ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാം; ചില എളുപ്പവഴികള്‍ ഇതാ

എന്തുകൊണ്ടാണ് ഇത്തരത്തില്‍ വലിയൊരു വില കമ്പനി കമ്മലുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത് എന്നത് വ്യക്തമല്ല. ഏതായാലും ഓണ്‍ലൈനില്‍ ലഭ്യമായി തുടങ്ങിയ കമ്മലിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. കമ്മലിന്റെ വില തന്നെയാണ് ഫാഷന്‍ പ്രേമികളെ ചൊടിപ്പിച്ചത്. ഒരു പഴയ ഷൂ ലേസ് എടുത്ത് ഒട്ടിച്ചു വച്ചതിന് ആണോ ഇത്രയും വില എന്നാണ് ആളുകള്‍ ചോദിക്കുന്നത്.

Read also: സ്വയംഭോഗത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ ഇവയാണ്

വെറും ഷൂ ലേസ് അല്ലാതെ മറ്റൊന്നും ഇല്ല എന്നാണ് പ്രമുഖ ഫാഷന്‍ പേജുകളില്‍ പോലും കമ്മലിനെ കുറിച്ച് വന്നിരിക്കുന്ന അഭിപ്രായം. എന്നിട്ടും കമ്മലിന് ഇത്രമാത്രം വിലയിടാന്‍ ബാലന്‍സിയാഗ കാണിച്ച ധൈര്യമാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. ഏതായാലും ഇരുപതിനായിരം രൂപ കൊടുത്ത് ബാലന്‍സിയാഗയുടെ ഷൂ ലേസ് കമ്മല്‍ ധരിക്കില്ല എന്ന വാശിയില്‍ തന്നെയാണ് ഫാഷന്‍ പ്രേമികള്‍. പരക്കെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ബാലന്‍സിയാഗ കമ്മല്‍ പിന്‍വലിക്കുമോ അതോ വില കുറയ്ക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!