Naattuvaartha

News Portal Breaking News kerala, kozhikkode,

പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ഭൂചലനം

പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പടിഞ്ഞാറൻ മെക്സിക്കോയിലെ അക്വിലയിൽ നിന്ന് 37 കിലോമീറ്റർ തെക്കുകിഴക്കായി കോളിമ, മൈക്കോക്കൻ സംസ്ഥാനങ്ങളുടെ അതിർത്തിയോട് ചേർന്ന് 15.1 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Read Also : തെരുവ് നായ ശല്യം; സംസ്ഥാനത്ത് വാക്‌സിന്‍ യജ്ഞം ആരംഭിച്ചു

ഭൂചലനത്തിന്റെ പ്രകമ്പനം തലസ്ഥാനമായ മെക്‌സിക്കോ സിറ്റി വരെ അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് പ്രാദേശിക സമയം ഉച്ചയ്ക്ക് 1:05 ന് ഉണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇതിനു മുൻപും മെക്സിക്കോയിൽ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. 1985ലും 2017ലും സെപ്റ്റംബർ 19നാണ് ഇതിനു മുൻപ് ഭൂചലനം അനുഭവപ്പെട്ടത്. ഒരേ ദിവസം ഭൂചലനം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.

Read Also : തിരുവനന്തപുരത്ത് മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; യുവാക്കൾ കസ്റ്റഡിയിൽ


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!