Naattuvaartha

News Portal Breaking News kerala, kozhikkode,

സിനിമാ ഷൂട്ടിംഗിന്റെ ആവേശത്തില്‍ വളയത്തെ നാട്ടുകാര്‍

നാദാപുരം: വളയം ഗ്രാമ പഞ്ചായത്തിലെ കല്ലൂനിര എന്ന സ്ഥലത്ത് ‘ഡിയര്‍ വാപ്പ്’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നാട്ടുകാര്‍ ഇപ്പോള്‍ ഷൂട്ടിംഗിന്റെ ആവേശത്തിലാണ്. ഇവിടുതെ നാട്ടുകാര്‍ക്കും അഭിനയിക്കാന്‍ അവസരം ലഭിച്ചു. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കല്ലുനിരയിലെ പൊതുപ്രവര്‍ത്തകനും മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നാദാപുരം ബ്ലോക്ക് സെക്രട്ടറിയുമായ പി.കെ.ശങ്കരനും വേഷമിടുന്നു. ഷൂട്ടിംഗിന്റെ ഭാഗമായുള്ള നബിദിന ഘോഷയാത്രയിലാണ് ശങ്കരേട്ടനും കൂട്ടരും അഭിനയിക്കുന്നത്. നിരവധി സ്ത്രീകളും കുട്ടികളും ഇതിനകം സിനിമയുടെ ഭാഗമായി കഴിഞ്ഞു. ലാല്‍ പ്രധാന കഥാപാത്രമാകുന്ന സിനിമയില്‍ മണിയന്‍പിള്ള രാജു, മകന്‍ നിരഞ്ജന്‍ രാജു, അനഘ എന്നിവര്‍ വേഷമിടുന്നു.

Read also: കല്ലാച്ചിയിലെ കാര്‍ വാഷ് കേന്ദ്രം പഞ്ചായത്ത് അടച്ചുപൂട്ടി

ഗ്രാമീണതയുടെ പശ്ചാത്തലത്തില്‍ നിര്‍മിക്കുന്ന സിനിമയില്‍ കല്ലുനിരയിലെ അങ്ങാടിയും വീടുകളും കടകളും ലൊക്കേഷനാവുകയാണ്. ഇക്കഴിഞ്ഞ 16നാണ് ഇവിടെ ഷൂട്ടിംഗ് ആരംഭിച്ചത്. അണിയറ പ്രവര്‍ത്തകര്‍ നടത്തിയ ഏറെ കാലത്തെ അന്വേഷണത്തിനൊടുവിലാണ് കല്ലുനിര ഗ്രാമം തെരഞ്ഞെടുത്തത്. തങ്ങളുടെ നാട്ടില്‍ ആദ്യമായി പ്രമുഖ താരങ്ങള്‍ ഉള്‍പ്പെട്ട സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പരിസരവാസികളും മറ്റും തിങ്ങി കൂടുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!