Naattuvaartha

News Portal Breaking News kerala, kozhikkode,

സൂപ്പർ മാർക്കറ്റിൽ കയറി ശല്യമുണ്ടാക്കാതെ മിഠായി എടുത്ത് തിരികെ പോവുന്ന കരടി – വീഡിയോ

വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വിഡിയോകളും ചിത്രങ്ങളും ശ്രദ്ധ നേടാറുള്ളത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന സംഭവങ്ങൾ ഞൊടിയിടയിലാണ് നമുക്ക് ഇടയിലേക്ക് എത്തുന്നത്. അതുപോലെയൊരു ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചിരിവിഷയം. ഒരു കരടിയാണ് ആളുകളിൽ കൗതുകമുണർത്തുന്നത്.

Read Also : ഇലക്ട്രൽ ലിറ്ററസി ക്ലബ് ഉദ്ഘാടനം ജെഡിടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്നു

ഒരു സൂപ്പർ മാർക്കറ്റിൽ കരടി കയറി തനിക്ക് ഇഷ്ടമുള്ള മിഠായികൾ എടുത്ത് കൊണ്ട് പോവുകയാണ് കരടി. കാലിഫോർണിയയിലാണ് സംഭവം നടക്കുന്നത്. സൂപ്പർ മാർക്കറ്റിലെ കാഷ്യറായിരുന്ന ക്രിസ്റ്റഫർ കിൻസണാണ് ഈ ദൃശ്യം ക്യാമറയിലാക്കിയിരിക്കുന്നത്.

കരടിയെ കണ്ടപ്പോൾ താൻ ആദ്യം ഞെട്ടിപ്പോയെന്നും പേടിച്ചാണ് ഇരുന്നതെന്നും പറയുകയാണ് ക്രിസ്റ്റഫർ. എന്നാൽ കരടി എന്തെങ്കിലും കഴിക്കാൻ വേണ്ടി മാത്രമാണ് വന്നതെന്നും കുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ലെന്നും മനസ്സിലായതോടെ തന്റെ പേടി മാറിയെന്നും ക്രിസ്റ്റഫർ കിൻസൺ കൂട്ടിച്ചേർത്തു. രണ്ട് മൂന്ന് തവണ കരടി കടയിലേക്ക് കയറുകയും കാൻഡികൾ എടുത്ത് കൊണ്ട് പോവുകയും ചെയ്യുന്നുണ്ട്. പക്ഷെ കടയിൽ ഒരു തരത്തിലുമുള്ള നാശ നഷ്‌ടങ്ങളും കരടി ഉണ്ടാക്കുന്നില്ല.

Read Also : തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!