Naattuvaartha

News Portal Breaking News kerala, kozhikkode,

ചീറ്റയ്‌ക്കൊപ്പം സെല്‍ഫി; വൈറല്‍ വീഡിയോ കാണാം

ഒരു സഫാരി ഗൈഡ് ചീറ്റയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ടൂറിസ്റ്റുകള്‍ നോക്കിയിരിക്കെ ഒരു ചീറ്റ അവരുടെ വാഹനത്തിന്റെ അടുത്തേക്ക് ഓടി വരുന്നതും അതിന് മുകളിലേക്ക് കയറുകയും ചെയ്യുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. ചീറ്റ പിന്നീട് വാഹനത്തിന്റെ സണ്‍റൂഫിലേക്ക് കയറുകയും അതിന്റെ മുകളില്‍ വിശ്രമിക്കുകയും ചെയ്യുന്നു. ചീറ്റയുടെ ഈ പ്രവൃത്തി കണ്ട് വാഹനത്തിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ ആകെ പരിഭ്രാന്തരാവുകയും ചെയ്യുന്നു. ചീറ്റയാണ് എങ്കില്‍ അവിടെ ഇരിക്കുന്നത് അങ്ങ് ഇഷ്ടപ്പെട്ട പോലെ അവിടെ തന്നെ ഇരിക്കുകയാണ്. ചീറ്റ അക്രമിക്കുമോ എന്ന ഭയത്തിലായി വാഹനത്തിലുണ്ടായിരുന്നവര്‍.  എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് വാഹനത്തിലുണ്ടായിരുന്ന ഒരു സഫാരി ഗൈഡ് അവിടെ നിന്നും എഴുന്നേല്‍ക്കുകയും ചീറ്റയുടെ തൊട്ടടുത്തേക്ക് പോവുകയും ചീറ്റയ്‌ക്കൊപ്പം ഒരു സെല്‍ഫി എടുക്കുകയും ചെയ്യുകയാണ്.

Read also:പാലക്കാട് പാചകവാതക സിലിണ്ടർ അപകടം; മരണം രണ്ടായി

ഐഎഫ്എസ് ഓഫീസര്‍ ക്ലമന്റ് ബെന്‍ ആണ് ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആഫ്രിക്കന്‍ സെല്‍ഫി. ചീറ്റ സ്‌റ്റൈല്‍ എന്ന് ഇതിന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റ് ചെയ്തതും.

Read also: താമരശ്ശേരിയിൽ ദേശീയപാതയിലെ കുഴിയില്‍ ഇറക്കിയ ക്വാറി വേസ്റ്റില്‍ ബൈക്ക് തെന്നി വീണ് യുവാവിന് പരുക്കേറ്റു

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!