Naattuvaartha

News Portal Breaking News kerala, kozhikkode,

‘തുറമുഖം’ റിലീസ് വൈകുന്നത് എന്തുകൊണ്ട്? തുറന്നു പറഞ്ഞ് നിവിന്‍ പോളി

നിവിന്‍ പോളിയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് സിനിമ റിലീസ് നീണ്ടുപോവുകയായിരുന്നു. താരത്തിന്റെ പുതിയ ചിത്രമായ സാറ്റര്‍ഡേ നൈറ്റ്‌സിന്റെ പ്രസ് മീറ്റിലായിരുന്നു നിവിന്റെ പ്രതികരണം. ചിത്രം എന്നാണ് റിലീസ് ചെയ്യുന്നതെന്ന ചോദ്യത്തിന് തുറമുഖം എന്റെ പോക്കറ്റിലല്ല ഇരിക്കുന്നത് എന്നായിരുന്നു നിവിന്റെ മറുപടി.

Read also: ചീറ്റയ്‌ക്കൊപ്പം സെല്‍ഫി; വൈറല്‍ വീഡിയോ കാണാം

ആ സിനിമ ഇറങ്ങണമെന്ന് നിങ്ങളെപ്പോലെതന്നെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതിന്റെ നിര്‍മ്മാതാവിന്റെ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ എല്ലാം കാരണം അത് ഇത്തിരി പ്രശ്‌നത്തില്‍ ഇരിക്കുകയാണ്. നവംബര്‍- ഡിസംബറില്‍ റിലീസ് ആവുമെന്നാണ് കേള്‍വി. നമ്മുടെ നിര്‍മ്മാതാക്കളില്‍ ഏറ്റവും മുന്‍പന്തിയില്‍ ഇപ്പോള്‍ നില്‍ക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമ റിലീസിനുവേണ്ടി എടുക്കുന്നത്. ലിസ്റ്റിന്‍ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നു എന്നും നിവിന്‍ പറഞ്ഞു.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!