Naattuvaartha

News Portal Breaking News kerala, kozhikkode,

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; മൂന്ന് പേർ കൂടി അറസ്റ്റിൽ

പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ. പെരുമ്പാവൂർ തടി മാർക്കറ്റിന് സമീപം കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗ്ലാസ്സ് തകർത്ത കേസിലാണ് അറസ്റ്റ്. പെരുമ്പാവൂർ പാറപ്പുറം സ്വദേശികളായ അനസ്, ഷിയാസ്, ഷംസുദീൻ എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ ഗ്ലാസാണ് തകർത്തത്.

Read Also : പത്തനംതിട്ടയിൽ പൊലീസുകാരനെ സിപിഎം നേതാവ് മര്‍ദ്ദിച്ചെന്ന് പരാതി

ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്തെത്തി. അക്രമികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനിന്നു എന്ന ആരോപണമാണ് വി മുരളീധരന്‍ ആവര്‍ത്തിക്കുന്നത്. അപലപിക്കലല്ല അക്രമം ഒഴിവാക്കലാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Read Also : കൊല്ലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ ജോലി അക്രമം ഒഴിവാക്കലാണ്. മുഖ്യമന്ത്രി അക്രമത്തിനു എല്ലാ സാഹചര്യവും ഒരുക്കി നല്‍കിയിട്ട് ഇന്നലെ വാ തുറന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി ഒന്നും അറിയാത്തത് പോലെയാണ് സംസാരിക്കുന്നത്. വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്നതാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടെന്ന് വി മുരളീധരന്‍ പറഞ്ഞു.

Read Also : പയ്യോളിയിൽ പോക്സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!