Naattuvaartha

News Portal Breaking News kerala, kozhikkode,

ചൈനസ് റോക്കറ്റിന്റെ ഭീമൻ അവശിഷ്ടം ഭൂമിയിൽ ഇന്ന് പതിക്കും; സ്പെയിനിൽ വിമാനത്താവളങ്ങൾ അടച്ചു

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ഭൂമിയിൽ ഇന്ന് പതിക്കും. 20 ടൺ ഭാരം വരുന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിക്കുക. ഇതിന്റെ പശ്ചാത്തലത്തിൽ സ്‌പെയിനിലെ വിവിധ വിമാനത്താവളങ്ങൾ അടച്ചു.

തിങ്കളാഴ്ച മെംഗ്ഷ്യൻ മൊഡ്യൂളിൽ നിന്ന് ലോഞ്ച് ചെയ്ത ലോംഗ് മാർച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഭൂമിയിലേക്ക് പതിക്കുക. 30 മീറ്റർ വിസ്താരമുള്ള സിഇസഡ്-5ബി എന്ന് പേര് നൽകിയിരിക്കുന്നു അവശിഷ്ടത്തിന് 17 മുതൽ 23 ടൺ വരെ ഭാരമുണ്ട്.

Read Also : പശ്ചിമ ബംഗാളിൽ നിന്ന് കഞ്ചാവ് എത്തിച്ചു വില്പന; കോതമംഗലത്ത് അതിഥി തൊഴിലാളി പിടിയിൽ

ഇതാദ്യമായല്ല ചൈീസ് റോക്കറ്റ് അനിയന്ത്രിതമായി ഭൂമിയിലേക്ക് പതിക്കുന്നത്. ജൂലൈ 30ന് മറ്റൊരു ലോംഗ് മാർച്ച് 5ബിയുടെ അവശിഷ്ടം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചിരുന്നു. ഇന്തോനേഷ്യയിലും മലേഷ്യയിലും കണ്ടെത്തിയ വലിയ മെറ്റൽ കഷ്ണം ഈ റോക്കറ്റിന്റെ ബാക്കിയാണെന്നാണ് കരുതപ്പെടുന്നത്.

Read Also : ആധാറില്ലാത്തിനാൽ ആശുപത്രി ചികിത്സ നിഷേധിച്ചു; ബംഗളുരുവിൽ വീട്ടിൽ പ്രസവിച്ച യുവതിയും ഇരട്ടക്കുട്ടികളും മരിച്ചു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!