Naattuvaartha

News Portal Breaking News kerala, kozhikkode,

കോട്ടയത്ത് അയൽവാസിയുടെ കാറിന് തീയിടുന്നതിനിടെ വയോധികന്‌ പൊള്ളലേറ്റു

കോട്ടയം: കറുകച്ചാൽ മാന്തുരുത്തിയിൽ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാറിന് അയൽവാസി തീയിട്ടതായി പരാതി. കണ്ണമ്പള്ളി ടോമിച്ചന്റെ കാറിന് അയല്‍വാസിയായ ചന്ദ്രശേഖരനാണ് തീയിട്ടത്. തീയിടുന്നതിനിടയിൽ പൊള്ളലേറ്റ ചന്ദ്രശേഖർ(76) കോട്ടയം മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.

Read Also : രാജസ്ഥാനിൽ കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

വ്യാഴാഴ്ച രാത്രി എഴുമണിയോടെയായിരുന്നു കാറിന് തീയിട്ടത്. വീട്ടുമുറ്റത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാറിന്റെ ഒരു വശത്തും ജനലിനും തീപിടിച്ചത് കണ്ടത്. സമീപത്ത് പൊള്ളലേറ്റ് ചന്ദ്രശേഖറും ഉണ്ടായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് തീയണച്ചത്. കറുകച്ചാല്‍ പൊലീസ് സ്ഥലത്തെത്തിയാണ് ചന്ദ്രശേഖറിനെ ആശുപത്രിയിലെത്തിച്ചത്. അതേസമയം, അയല്‍വാസിയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ടോമിച്ചന്‍ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also : കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ട ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ അറസ്റ്റിൽ


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!