Naattuvaartha

News Portal Breaking News kerala, kozhikkode,

സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് കാമുകന്റെ ഭീഷണി; വിവാഹിതയായ യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവിൻറെ പരാതിയില്‍ കേസ്

ബംഗളൂരു : സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന കാമുകന്റെ ഭീഷണിയെ തുടര്‍ന്ന് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരുവില്‍ താമസിക്കുന്ന ചാമുണ്ഡേശ്വരിയാണ് ജീവനൊടുക്കിയത്. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നാണ് കാമുകനായ ആന്ധ്രാ സ്വദേശി മല്ലികാര്‍ജുനന്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നത്.

Read also: ശ്രീകണ്ഠപുരത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞു; വാനില്‍ ഉണ്ടായിരുന്നത് 35 ഓളം കുട്ടികള്‍; വിദ്യാർഥികൾക്ക് പരുക്ക്

ആത്മഹത്യയ്ക്ക് മുന്‍പ് ഇതിന്റെ വിവരങ്ങള്‍ യുവതി വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി യുവതിയുടെ ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയില്‍ കാമുകന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തു.

Read also: വിവാഹ ശേഷവും രാത്രി ഒമ്പതുവരെ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാം; ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തില്ല; മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് വധു

ആറുമാസം മുന്‍പാണ് ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തിരുന്ന യുവതി മല്ലികാര്‍ജുനനുമായി പരിചയത്തിലായത്. പിന്നാലെ യുവതിയുമായി അടുപ്പം സ്ഥാപിച്ച ഇയാള്‍ ഇരുവരുടെയും സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. തുടര്‍ന്ന് ചിത്രം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം നല്‍കാന്‍ ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപയാണ് ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടിരുന്നത്. ഇത് ഭയന്നാണ് യുവതി ആത്മഹത്യ ചെയ്തത്.

Read also: അധ്യാപന നിയമന പരീക്ഷ ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ഫോട്ടോ; അന്വേഷണം


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!