NAATTUVAARTHA

NEWS PORTAL

ചത്ത ഇറച്ചിക്കോഴികളെ വിൽക്കുന്നത് വ്യാപകം; കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗം കടകൾ പൂട്ടിച്ചു

കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലും ഒട്ടേറെ കടകൾ നടത്തുന്ന മൊത്തവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള കോഴിക്കടയിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച 1500-ലേറെ ചത്ത കോഴികളെ കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടികൂടി നശിപ്പിച്ചു. കട ആരോഗ്യവകുപ്പ് പൂട്ടിച്ചു.

Read Also : കിഴക്കോത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ എളേറ്റില്‍ വട്ടോളിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് അട്ടിമറി വിജയം

എരഞ്ഞിക്കൽ പുതിയ പാലത്തിനുസമീപമുള്ള സി.പി. റഷീദിന്റെ (സി.പി.ആർ.) ഉടമസ്ഥയിലുള്ള എം.കെ.ബി മാർക്കറ്റ് എന്ന കോഴിക്കടയുടെ ഗോഡൗണിലും ഫ്രീസറിലും സൂക്ഷിച്ച കോഴികളെയാണ് നശിപ്പിച്ചത്. ദുർഗന്ധം ഉണ്ടായതിനെത്തുടർന്ന് പരിസരവാസികൾ പരാതിപ്പെടുകയായിരുന്നു.

ചത്തകോഴികൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഫ്രീസറിൽ സൂക്ഷിച്ച കോഴികൾ പുഴുവരിക്കുന്ന നിലയിലായിരുന്നു. ജില്ലയിലെ വിവിധപ്രദേശങ്ങളിലെ ഹോട്ടലുകളിലും ബേക്കറികളിലും ഇറച്ചിയും കോഴിയും വിതരണം ചെയ്യുന്ന പ്രധാനകേന്ദ്രമാണിത്. ഷവർമയുണ്ടാക്കാനുള്ള ഇറച്ചി ഉൾപ്പെടെയുള്ള ചേരുവകൾ ഇവിടെനിന്ന് വിതരണം ചെയ്യുന്നതായി സംശയമുണ്ട്. ഇതിനായുള്ള ഉപകരണവും കണ്ടെത്തി.

Read Also : മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന്റെ പരാക്രമം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!