NAATTUVAARTHA

NEWS PORTAL

ഭർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് ഭാ​ര്യ​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്

ചെങ്ങന്നൂര്‍: ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്. മുളക്കുഴ കാരയ്ക്കാട് കളത്തിലേത്ത് പടിഞ്ഞാറേതില്‍ വീട്ടില്‍ കെ ജി ജയന്തിക്കാണ് (48) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ജയന്തിയുടെ കാരയ്ക്കാട്ടുള്ള വീട്ടിലായിരുന്നു സംഭവം. നെഞ്ചത്തും വയറ്റിലും കുത്തേറ്റ ജയന്തിയെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ജയന്തി ഭര്‍ത്താവുമായി പിണങ്ങി മക്കളോടൊപ്പം മാസങ്ങളായി കാരയ്ക്കാട്ടുള്ള സ്വന്തം വീട്ടിലാണ് താമസം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മുളക്കുഴ പെരിങ്ങാല പൂതംകുന്ന് വീട്ടില്‍ പി എന്‍ പ്രസന്നനെ (58) ചെങ്ങന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read also:ആശ്രമത്തിന് തീയിട്ട ആര്‍എസ്എസ് പ്രതികളെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി

5 വര്‍ഷമായി വിദേശത്തായിരുന്ന പ്രസന്നന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി നാട്ടിലുണ്ട്. ഗള്‍ഫിലായിരുന്നപ്പോള്‍ സമ്പാദിച്ച സ്വത്തുക്കളെല്ലാം ഭാര്യ കൈവശപ്പെടുത്തിയതായിട്ടാണ് ബന്ധുക്കള്‍ പറയുന്നത്.

Read also:അച്ഛന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!