NAATTUVAARTHA

NEWS PORTAL

ഉപതെരഞ്ഞെടുപ്പ്; മണിയൂരില്‍ എല്‍ഡിഎഫിന് ജയം

കണ്ണൂർ : മണിയൂര്‍ പഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത് വാര്‍ഡില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എ ശശിധരന്‍ 340 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരെഞ്ഞെടുക്കപ്പെട്ടത്. 1408 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. 1163 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

Read Also : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; പരിക്കേറ്റവർ ആശുപത്രിയിൽ

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എ ശശിധരന് 741 വോട്ടും, യുഡിഎഫ് സ്ഥാനാര്‍ഥി ഇ എം രാജന് 401 വോട്ടും, ബിജെപി സ്ഥാനാര്‍ഥി ഷിബുവിന് 21 വോട്ടും ലഭിച്ചു. എല്‍ഡിഎഫിലെ സിപിഐ എം പഞ്ചായത്തംഗമായിരുന്ന കെ പി ബാലന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്. 107 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ പി ബാലന്‍ തെരെഞ്ഞെടുക്കപ്പെട്ടിരുന്നത്.

Read Also : കിഴക്കോത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ എളേറ്റില്‍ വട്ടോളിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് അട്ടിമറി വിജയം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!