NAATTUVAARTHA

NEWS PORTAL

എംഡിഎംഎയും ഹാഷിഷ് ഓയലുമായി കൊച്ചിയിൽ യുവാവ് പിടിയില്‍

കൊച്ചി : എം.ഡി.എം.എ.യും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. തണ്ടേക്കാട് എം.എച്ച് കവലയിൽ കിഴക്കൻ വീട്ടിൽ നിഷാദ് (25) നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 5 ഗ്രാം ഹാഷിഷ് ഓയിൽ, 230 മില്ലിഗ്രാം എം.ഡി.എം.എ എന്നിവ കണ്ടെടുത്തു. ലഹരിക്കെതിരെയുള്ള യോദ്ധാവ് ഓപ്പറേഷന്‍റെ ഭാഗമായ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ടാക്സി ഡ്രൈവറായ ഇയാൾ അതിന്‍റെ മറവിലാണ് വിൽപന നടത്തിയിരുന്നത്.

Read Also : മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന്റെ പരാക്രമം

വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് പ്രധാനമായും വിൽപ്പന നടത്തിയിരുന്നത്. നിഷാദിന്‍റെ പേരിൽ വണ്ടൻമേട്, അമ്പലമേട് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ എ.എസ്.പി അനൂജ് പലിവാല്‍, ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ മാരായ ജോസ്സി.എം.ജോൺസൻ, ഗ്രീഷ്മ ചന്ദ്രൻ, എ.എസ്.ഐ എം.കെ.അബ്ദുൾ സത്താർ, എസ്.സി.പി.ഒ പി.എ.അബ്ദുൾ മനാഫ്, സി.പി.ഒ മാരായ റ്റി.എസ്.അനീഷ്, എ.കെ ബേസിൽ എന്നിവരാണ് ഉണ്ടായിരുന്നത്.

Read Also : പാലക്കാട് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ബന്ധു അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!