NAATTUVAARTHA

NEWS PORTAL

വീട്ടുകാര്‍ വിലക്കിയിട്ടും വിധവയെ വിവാഹം കഴിച്ചു; കോയമ്പത്തൂരിൽ യുവാവിനെ സഹോദരന്‍ വെട്ടിക്കൊന്നു

കോയമ്പത്തൂർ: വിധവയെ വിവാഹം കഴിച്ച യുവാവി വെട്ടിക്കൊലപ്പെടുത്തി സഹോദരൻ. കാരമട വടമംഗളക്കര സ്വദേശി ബാലസുബ്രമണി(32)യെ സഹോദരൻ ബാലമുരുകൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ടു മാസം മുന്‍പാണ് ഭർത്താവ് മരിച്ച യുവതിയെ ബാലസുബ്രമണി വിവാഹം കഴിച്ചത്.

Read Also : പാലക്കാട് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ബന്ധു അറസ്റ്റിൽ

വിധവയെ വിവാഹംകഴിക്കുന്നതിനെ വീട്ടുകാര്‍ വിലക്കിയെങ്കിലും എതിര്‍പ്പുമറികടന്നാണ് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് തനിച്ചായിരുന്നു താമസം. എന്നാൽ രണ്ടു ദിവസം മുൻപ് അമ്മയെ കാണാനായി ബാലസുബ്രമണി വീട്ടിൽ പോയിരുന്നു. ബാലസുബ്രമണി വീട്ടിൽ കയറിയതിന് ബാലമുരുകൻ വഴക്കുണ്ടാക്കുകയും ചെയ്കു.

Read Also : കർണാടകയിൽ ഭാര്യ നാലാമതും പ്രസവിച്ചത് പെൺകുഞ്ഞായതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടെ ബാലമുരുകൻ വാക്കത്തി കൊണ്ട് സഹോദരന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലസുബ്രമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു. ബാലമുരുകനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : മലപ്പുറത്ത് ഒമ്പതര കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!