Naattuvaartha

News Portal Breaking News kerala, kozhikkode,

ബ്രസീല്‍ താരം നെയ്മറിന്റെ കൂറ്റന്‍ കട്ടൗട്ടുമായി താമരശ്ശേരി പരപ്പന്‍പൊയിലിലെ ബ്രസീല്‍ ആരാധകര്‍

താമരശ്ശേരി : കേരളം ലോക കപ്പിന്റെ ലഹരിയിലാവുമ്പോള്‍ ബ്രസീല്‍ താരം നെയ്മറിന്റെ കൂറ്റന്‍ കട്ടൗട്ടുമായി താമരശ്ശേരി പരപ്പന്‍പൊയിലിലെ ബ്രസീല്‍ ആരാധകര്‍. അറുപത് അടിയോളം വലിപ്പമുള്ള കട്ടൗട്ടാണ് ഒരു ലക്ഷത്തോളം ചെലവഴിച്ച് പരപ്പന്‍പൊയിലില്‍ സ്ഥാപിച്ചത്. റോഡ് ഷോക്ക് ശേഷം ക്രെയിന്‍ ഉപയോഗിച്ചാണ് കട്ടൗട്ട് ഉയര്‍ത്തിയത്.

Read Also : വടകര ബസ് സ്റ്റാന്റില്‍ അജ്ഞാത വസ്തു, ബോംബാണന്ന നിഗമനത്തില്‍ കനത്ത ജാഗ്രത

ലോക കപ്പിന്റെ ആരവങ്ങള്‍ക്കൊപ്പം കേരളത്തിന്റെ മുക്കു മൂലകളില്‍ സൂപ്പര്‍ താരങ്ങളുടെ ഫ്‌ളക്‌സുകളും കട്ടൗട്ടുകളും ഉയരുന്നുണ്ട്. പുള്ളാവൂരില്‍ പുഴയില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയാണ്. ഇതിനിടെയാണ് തൊട്ടടുത്ത പ്രദേശമായ താമരശ്ശേരി പരപ്പന്‍പൊയിലില്‍ പോര്‍ച്ചുഗീസ് താരം റൊണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ന്നത്. പിന്നാലെ അര്‍ജന്റീന ഫാന്‍സുകാര്‍ മെസ്സിയുടെ കട്ടൗട്ടും സ്ഥാപിച്ചു. എല്ലാം വീക്ഷിക്കുകയായിരുന്ന ബ്രസീല്‍ ഫാന്‍സ് പ്രകരം വീട്ടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. പക്ഷേ അത് ഇങ്ങനെയാവുമെന്ന് ആരും കരുതിയില്ല.

Read Also : ചത്ത ഇറച്ചിക്കോഴികളെ വിൽക്കുന്നത് വ്യാപകം; കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗം കടകൾ പൂട്ടിച്ചു

അറുപത് അടിയോളം വലിപ്പത്തിലുള്ള കട്ടൗട്ടാണ് ഇവര്‍ സ്ഥാപിച്ചത്. പത്ത് ദിവസത്തെ കഠിനാധ്വാനം. ഒരു ലക്ഷത്തോളമാണ് ചിലവ്. റോഡ് ഷോയില്‍ കുട്ടുകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് അണി നിരന്നത്. ശേഷം ക്രെയിന്‍ ഉപയോഗിച്ച് വാനിലേക്കുയര്‍ത്തി.

കേരളത്തിലെ ഏറ്റവും വലിയ കട്ടൗട്ട് സ്ഥാപിക്കാനായതില്‍ അഭിമാനമുണ്ടെന്നും ഇത് എല്ലാ ബ്രസീല്‍ ആരാധകര്‍ക്കും സമര്‍പ്പിക്കുകയാണെന്നും ഫാന്‍സുകാരുടെ നേതാവ് മൈജി ഷാജി പറഞ്ഞു. ഫുട്‌ബോള്‍ പ്രേമത്തില്‍ കേരളത്തെ തോല്‍പിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. കളിക്കുമ്പോള്‍ തരം നോക്കണമെന്നാണ് മറ്റു ഫാന്‍സുകാരോട് ബ്രസീല്‍ ടീമിന് പറയാനുള്ളത്.

Read Also : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; പരിക്കേറ്റവർ ആശുപത്രിയിൽ


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!