NAATTUVAARTHA

NEWS PORTAL

ആശ്രമത്തിന് തീയിട്ട ആര്‍എസ്എസ് പ്രതികളെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: തന്റെ ആശ്രമത്തിന് തീയിട്ട ആര്‍.എസ്.എസ് പ്രതികളെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ് ബുക്കിലൂടെയാണ് പരിഹാസം. ‘മേരേ പ്യാരേ ദേശ് വാസിയോം, പ്രതിയെ കിട്ടി, പത്തരമാറ്റ് ചാണകം എന്നാണ് സ്വാമിയുടെ പരിഹാസം. സന്ദീപാനന്ദ ഗിരി സ്വയം ആശ്രമത്തിന് തീയിട്ടതാണെന്നായിരുന്നു സംഘ്പരിവാര്‍ തീവ്ര ഹിന്ദുത്വ സംഘടനകള്‍ പ്രചരിപ്പിച്ചിരുന്നത്. ആശ്രമം കത്തിച്ചതിനു പിന്നിലെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും സന്ദീപാനന്ദ ഗിരി മാധ്യമങ്ങളോട് പ്രതികരിച്ചു.

Read also: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എന്ന് ക്രൈംബ്രാഞ്ച്

സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത് ഏതാനും മണിക്കൂര്‍ മുമ്പാണ്. ആശ്രമം കത്തിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകരെന്ന് ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചു. തിരുവനന്തപുരം കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് ആണ് മൊഴി നല്‍കിയത്. ആശ്രമം കത്തിച്ചത് ആര്‍.എസ്.എസ്. പ്രവര്‍ത്തകരായിരുന്ന തന്റെ സഹോദരന്‍ പ്രകാശനും സുഹൃത്തുകളും ചേര്‍ന്നാണെന്നാണ് പ്രശാന്ത്’മൊഴി നല്‍കിയത്. 2018ലാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ചത്.

Read also: അച്ഛന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!