Naattuvaartha

News Portal Breaking News kerala, kozhikkode,

വേളം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി

വേളം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതി സൈറ്റിൽ ഫസ്റ്റ് എയ്ഡ് ബോക്സ്‌, കുടിവെള്ള പാത്രം, ഗ്ലാസ്‌,ടാർപ്പൊളിൻ ഷീറ്റ് , ബൂട്ട്, ഗ്ലൗസ്, എന്നിവ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ നിർവഹിച്ചു. വിവിധ സൈറ്റ് മേറ്റുമാർ വസ്തുക്കൾ ഏറ്റുവാങ്ങി. പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് വസ്തുക്കൾ വാങ്ങി നൽകിയത്.

Read Also : ആലപ്പുഴയിൽ എം ഡി എം എ യുമായി പെൺകുട്ടിയടക്കം മൂന്നുപേർ പിടിയിൽ

പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി അംഗങ്ങളായ സൂപ്പി മാസ്റ്റർ, സറീന നടുക്കണ്ടി, സുമ മലയിൽ, പഞ്ചായത്ത്‌ അംഗങ്ങളായ അസീസ് കിണറുള്ളതിൽ, അസീസ് തായന, ബാലാമണി, അനീഷ പ്രദീപ്, ഫാത്തിമ സി.പി, എം.സി മൊയ്‌തു, ബീന കോട്ടേമ്മൽ, ചന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ചിത്ര, ബ്ലോക്ക് ഗ്രാമ തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

Read Also : മോഷ്ടിച്ച ബൈക്കില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കയറ്റികൊണ്ടുപോയി കവര്‍ച്ച നടത്തുന്ന പ്രതി താമരശ്ശേരിയില്‍ പിടിയില്‍


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!