NAATTUVAARTHA

NEWS PORTAL

കുത്തിയൊഴുകുന്ന പുഴ; ജീവന്‍ പണയം വച്ച് പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടി; വൈറലായ വീഡിയോ കാണാം

കുത്തിയൊഴുകുന്ന പുഴ അതിസാഹസികമായി മുറിച്ചു കടക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. സ്‌കൂളിലേയ്ക്ക് പോകാനായി സിപ്പ് ലൈന്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടിയുടെ സാഹസികത. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പെണ്‍കുട്ടി അപകടകരമായ പാത മുറിച്ചുകടക്കുന്നത്.

Read also: ഉത്തര്‍പ്രദേശില്‍ ഒന്നര വയസുകാരിയെ പീഡനത്തിനിരയാക്കി; അയല്‍വാസി കസ്റ്റഡിയില്‍

സ്‌കൂള്‍ യൂണിഫോമിലുള്ള ഒരു പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. സ്‌കൂള്‍ബാഗും പുറത്തുതൂക്കിയിട്ടുണ്ട്. എന്നാല്‍ കുട്ടിക്കു മുന്നില്‍ അലറിപ്പായുന്ന പുഴയാണ്. പുഴ കടക്കാന്‍ പാലമില്ല. പുഴയുടെ ഇരുകരകളെയും ബന്ധിച്ച് ഒരു കയര്‍ കെട്ടിയിട്ടുണ്ട്. കയറില്‍ ഒരു വല കെട്ടിയിട്ടുണ്ട്. വലയില്‍ തൂങ്ങിപ്പിടിച്ച് കുട്ടി പുഴ കടക്കുകയാണ്.

Read also:പേരാവൂരില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് അധ്യാപിക മരിച്ചു

മറുകരയില്‍ മറ്റൊരു കുട്ടിയും നില്‍ക്കുണ്ട്. ആ കുട്ടി അപകടകരമായ ഇതേ രീതിയില്‍ ആദ്യം പുഴ കടന്നതാകണം. അദ്ഭുതത്തേക്കാളേറെ ആശങ്കയോടുകൂടി മാത്രമേ ഈ ദൃശ്യം കണ്ടിരിക്കാനാവൂ. വീഡിയോ പങ്കുവച്ചുകൊണ്ട് അഫ്ഷര്‍ എഴുതുന്നു. വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. ആരാണ്പകര്‍ത്തിയതെന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!