Naattuvaartha

News Portal Breaking News kerala, kozhikkode,

നിവിൻ പോളിയുടെ നായികയായി അഞ്‍ജലി; ‘യേഴ് കടല്‍ യേഴ് മലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിവിന്‍ പോളി നായകനാകുന്ന ‘യേഴ് കടല്‍ യേഴ് മലൈ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ‘യേഴ് കടല്‍ യേഴ് മലൈ’യിലെ നായികയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. നിവിന്‍ പോളിയടക്കമുള്ളവര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിട്ടുണ്ട്. ‘പേരന്‍പ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാമാണ് ചിത്രത്തിന്റെ സംവിധാനം.

Read also: പേരാവൂരില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് അധ്യാപിക മരിച്ചു

എന്‍ കെ ഏകാംബരം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മതി വി എസ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ കൊറിയോഗ്രാഫി. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. പ്രൊഡക്ഷന്‍ ഡിസൈന്‍ ഉമേഷ് ജെ കുമാര്‍.

 

 

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!