NAATTUVAARTHA

NEWS PORTAL

ഇടപ്പള്ളിയിൽ കാർ ഡിവൈഡറില്‍ ഇടിച്ച് കത്തിനശിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

കൊച്ചി: ഇടപ്പള്ളിയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തിനശിച്ചു. കാറില്‍ ഉണ്ടായിരുന്ന ഒരു യുവതി അടക്കം മൂന്നുപേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ കാറില്‍ നിന്ന് ഓടിയിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. യുവതിയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇടപ്പള്ളിയില്‍ നിന്ന് പാലാരിവട്ടം ഭാഗത്തേക്ക് പോകും വഴി പുലര്‍ച്ചെ 5.15 നായിരുന്നു അപകടം. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Read also: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രണ്ടാനച്ഛന്‍ ഒളിവില്‍

അമിത വേഗതയാണോ അപകടകാരണമെന്ന് പോലീസ് സംശയിക്കുന്നു. അപകടത്തിന്റെ സിസിടിവി ദ്യശ്യങ്ങള്‍ അടക്കം പോലീസ് ശേഖരിച്ചു വരികയാണ്. കാറിലുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!