NAATTUVAARTHA

NEWS PORTAL

ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനു പിന്തുണ; അധികൃതർക്ക് മുന്നിൽ വച്ച് ഹിജാബഴിച്ച് ഇറാനിയൻ കായികതാരം

ഇറാൻ : രാജ്യത്ത് നടക്കുന്ന ഹിജാബ് പ്രതിഷേധത്തിനു പിന്തുണയർപ്പിച്ച് ഇറാനിയൻ കായിക താരം. ഇറാൻ അമ്പെയ്ത്ത് താരമായ പർമിദ ഘസേമിയാണ് പരസ്യമായി ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനു പിന്തുണയർപ്പിച്ചത്. പോഡിയത്തിൽ കയറി പുരസ്കാരം വാങ്ങുന്നതിനിടെ അധികൃതർക്ക് മുന്നിൽ വച്ച് ഹിജാബഴിച്ചായിരുന്നു പർമിദയുടെ പ്രതിഷേധം.ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത സെലബ്രറ്റി ഷെഫ് മെഹർഷാദ് ഷാഹിദിയെ രാജ്യത്തെ മതപൊലീസ് അടിച്ചുകൊന്നു എന്ന് ആരോപണമുയർന്നിരുന്നു. മെഹർഷാദിൻ്റെ 20ആം പിറന്നാളിനു തലേന്നാണ് നിഷ്ഠൂരമായ കൊലപാതകം. കഴിഞ്ഞ മാസം ഇദ്ദേഹത്തിൻ്റെ മൃതദേഹം സംസ്കരിക്കുന്നതിനിടെ ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

Read Also : ഗിനിയയില്‍ തടവിലുള്ള ഇന്ത്യന്‍ നാവികരെ നൈജീരിയയിലേക്ക് കൊണ്ടു പോകാന്‍ നടപടി തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!