NAATTUVAARTHA

NEWS PORTAL

കണ്ണൂരിൽ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

കണ്ണൂർ: തേനീച്ചക്കൂട്ടത്തിന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു. കല്യാശ്ശേരി സെൻട്രൽ കരിക്കാട്ട് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ കണ്ണാടിയൻ കുഞ്ഞിരാമ(78)നാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം.

Read Also : കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തളം കാലം രാജിവയ്ക്കില്ല; മേയര്‍ ആര്യ രാജേന്ദ്രന്‍

വീടിന് സമീപത്തെ വയലിൽ പശുവിനെ കെട്ടാൻ പോയപ്പോഴാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. കുഞ്ഞിരാമൻ പശുവിന്റെ സമീപത്തേക്ക് നീങ്ങുന്നതിനിടെ തെങ്ങിന് മുകളിലുണ്ടായ തേനീച്ചക്കൂടിന്റെ ഒരുഭാഗം ദേഹത്തേക്ക്‌ വീഴുകയായിരുന്നു. പരുന്തിന്റെ ആക്രമണത്തിലാണ് തേനീച്ച കൂട് വീണതെന്ന് കരുതുന്നത്. അവശനായി വീണ കുഞ്ഞിരാമനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാപ്പിനിശ്ശേരിയിലെ പഴയ പി.ജി. പ്ലൈവുഡ് തൊഴിലാളിയാണ് കുഞ്ഞിരാമൻ.

Read Also : പാലക്കാട് വിദ്യാര്‍ത്ഥിനി സ്വയം ഒളിച്ചിച്ചിരുന്ന സംഭവം; സ്കൂളിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!