Naattuvaartha

News Portal Breaking News kerala, kozhikkode,

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസിൽ നജീബ് കാന്തപുരം എം എൽ എക്ക് കനത്ത തിരിച്ചടി; ഹർജി ഹൈക്കോടതി തള്ളി

കോഴിക്കോട് : പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസിൽ നജീബ് കാന്തപുരം എം എൽ എക്ക് കനത്ത തിരിച്ചടി. എതിർ സ്ഥാനാർഥിയായിരുന്ന കെ പി എം മുസ്തഫ സമർപ്പിച്ച ഹരജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി നജീബ് കാന്തപുരം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

Read Also : താമരശ്ശേരിയിൽ സ്കൂട്ടർ ബസ്സിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്

മാറ്റിവെച്ച വോട്ടുകൾ സംബന്ധിച്ച് തെളിവെടുപ്പിലേക്ക് പോകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കോടതി ഒരു മാസത്തെ സമയമനുവദിച്ചു. ഒരു വർഷത്തിലധികം നീണ്ട നടപടിക്രമങ്ങൾക്കൊടുവിലാണ് സുപ്രധാന വിധി പ്രസ്താവം ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. 20 പേജുള്ള വിധിന്യായം ജസ്റ്റിസ് ബദറുദ്ദീനാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Read Also : കൊയിലാണ്ടിയില്‍ ബസുകളുടെ മരണപ്പാച്ചില്‍; യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ പുറത്ത് വന്നതോടെ നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!