NAATTUVAARTHA

NEWS PORTAL

കട്ടിപ്പാറ ചമലിലെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ വീണ്ടും എക്‌സൈസ് റെയ്ഡ്

കട്ടിപ്പാറ : ചമലിലെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ വീണ്ടും എക്‌സൈസ് റെയ്ഡ്. താമരശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷാജിയുടെ നേതൃത്വത്തിലാണ് വാറ്റ് കേന്ദ്രത്തില്‍ പരിശോധന നടത്തിയത്. 550 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ച എക്‌സൈസ് വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ പ്രിയരഞ്ജന്‍ ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്മാരായ വി.എസ് സുമേഷ്, ടി.വി നൗഷീര്‍, അഭിഷ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also : മുഖ്യമന്ത്രിയുടെ നോർവേ സന്ദർശനം ഫലപ്രാപ്തിയിൽ; നോർവേ സംഘം മറിപ്പുഴ സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!