NAATTUVAARTHA

NEWS PORTAL

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ റിമാന്‍ഡില്‍

വെള്ളിമാട്കുന്ന്: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ റിമാന്‍ഡില്‍. എരവന്നൂര്‍ കക്കുഴിത്തറോല്‍ ഈസ( 62)യാണ് അറസ്റ്റിലായത്. പെണ്‍കുട്ടി ശാരീരിക വേദനയെ തുടര്‍ന്ന് രക്ഷിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ പല തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു.

Read also: മോഷ്ടിച്ച ബൈക്കുമായി രണ്ടുപേർ വടകരയില്‍ പിടിയില്‍

ചേവായൂര്‍ എസ്.ഐ ഡി. ഷബീബ് റഹ്‌മാനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  എ.എസ്.ഐ സജി, സീനിയര്‍ സി.പി.ഒ രാജീവ് പാലത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!