NAATTUVAARTHA

NEWS PORTAL

മധ്യപ്രദേശിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ കെട്ടിത്തൂക്കിയിട്ട് മർദിച്ചു

മധ്യ പ്രദേശ് : മോഷണക്കുറ്റം ആരോപിച്ച് മധ്യപ്രദേശിൽ യുവാവിനെ കെട്ടിത്തൂക്കിയിട്ട് മർദിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് മർദനം നടന്നതെങ്കിലും ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

Read Also : കണ്ണൂരിൽ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

കെട്ടിയിടപ്പെട്ട യുവാവ് മാപ്പ് ചോദിക്കുന്നുണ്ടെങ്കിലും മർദനം തുടരുന്നതായി വിഡിയോയിൽ കാണാം. അടുത്ത് നിൽക്കുന്ന ഒരാൾ കാലിൽ അടിക്കാൻ ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്. പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുത്തില്ലെന്നും ഈ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു എന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also : രാജീവ് ഗാന്ധി വധക്കേസ്; നളിനി ഉള്‍പ്പടെ 6 പേരെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!