NAATTUVAARTHA

NEWS PORTAL

മീശ പിരിച്ച് മോഹന്‍ലാല്‍; ‘എലോൺ’ സ്റ്റില്ലുമായി ഷാജി കൈലാസ്

മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയ മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടില്‍
ഒന്നിക്കുന്ന പുതിയ ചിത്രമാണ് എലോണ്‍. ചിത്രത്തിന്റെ ഒരു സ്റ്റില്‍ പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കാളിദാസ് എന്ന കഥാപാത്രത്തിന്റെ സ്റ്റില്ലാണ് ഷാജി കൈലാസ് പങ്കുവച്ചിരിക്കുന്നത്. ”STRONGER ”than ”YESTERDAY’, എന്നാണ് പോസ്റ്റിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കയ്യില്‍ ഫോണും പിടിച്ച് മീശ പിരിക്കുന്ന മോഹന്‍ലാലിനെയാണ് ഫോട്ടോയില്‍ കാണാനാകുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്.

Read also: അനാക്കോണ്ടയുമായി കളിച്ച് യുവാവ്; ഒടുവില്‍ പണിയായി; വീഡിയോ കാണാം

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസ്’ആയിരുന്നു ഈ കോമ്പോയില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒടിടിയില്‍ ആയിരിക്കും എലോണ്‍ റിലീസ് ചെയ്യുക.

 

 

View this post on Instagram

 

A post shared by Shaji Kailas (@shaji_kailas_)

Read also: കൊയിലാണ്ടിയില്‍ ബസുകളുടെ മരണപ്പാച്ചില്‍; യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ പുറത്ത് വന്നതോടെ നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് എലോണ്‍. ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്‌സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Read also: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ റിമാന്‍ഡില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!