വിവാഹ വാഗ്ദാനം നല്‍കി നാല്‍പ്പതുകാരിയെ പീഡിപ്പിച്ചു; വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒ അറസ്റ്റിൽ

തിരുവനന്തപുരം : വിവാഹ വാഗ്ദാനം നല്‍കി നാല്‍പ്പതുകാരിയെ പീഡിപ്പിച്ച കേസിൽ വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാച്ചാണി സ്വദേശി സാബു പണിക്കരെയാണ് അറസ്റ്റ് ചെയ്തത്. നഗ്നവിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി ഏഴുവര്‍ഷമായി നാല്‍പ്പതുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്.

സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അരുവിക്കര പൊലീസാണ് കേസ് എടുത്തത്. പീഡനം, ഐ.ടി ആക്ട് എന്നിവ ചുമത്തിയാണ് വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒ സാബു പണിക്കർക്കെതിരെ കേസ് എടുത്തത്.

Read Also : ഗിനിയയില്‍ തടവിലുള്ള ഇന്ത്യന്‍ നാവികരെ നൈജീരിയയിലേക്ക് കൊണ്ടു പോകാന്‍ നടപടി തുടങ്ങി
