NAATTUVAARTHA

NEWS PORTAL

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രണ്ടാനച്ഛന്‍ ഒളിവില്‍

ഇടുക്കി: അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറംലോകം അറിയുന്നത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചശേഷം രണ്ടാനച്ഛന്‍ കടന്നുകളഞ്ഞു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read also: എംഡിഎംഎയുമായി ആല്‍ബം നടനുള്‍പ്പടെ രണ്ടു പേര്‍ പിടിയില്‍

ഇന്നലെ ഉച്ചയോട് കൂടി കുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് രണ്ടാനച്ഛന്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായി. ഡോക്ടര്‍മാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി കുട്ടിയുടെ മൊഴിയെടുത്തു. പാലക്കാട് സ്വദേശിയായ രണ്ടാനച്ഛന്‍ നിരന്തരം പീഡിപ്പിച്ച വിവരം പെണ്‍കുട്ടിയാണ് പൊലീസിനോട് പറഞ്ഞത്. അടിമാലിയില്‍ ഒരു ഹോട്ടലിലെ തൊഴിലാളിയാണ് ഇയാള്‍. പെണ്‍കുട്ടി തനിക്കെതിരെ മൊഴി നല്‍കിയെന്ന് മനസിലാക്കിയ ഉടന്‍ ഇയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!