NAATTUVAARTHA

NEWS PORTAL

അനാക്കോണ്ടയുമായി കളിച്ച് യുവാവ്; ഒടുവില്‍ പണിയായി; വീഡിയോ കാണാം

പാമ്പുകളെ ഏറെ ഇഷ്ടമുള്ളൊരു യുവാവിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമേറിയ പാമ്പായ അനാക്കോണ്ടയുമായാണ് യുവാവ് കളിക്കുന്നത്. ആമസോണ്‍ കാട്ടില്‍ നിന്ന് പിടിച്ച പാമ്പാണിതെന്നാണ് സൂചന. അനാക്കോണ്ടകളില്‍ തന്നെ വലുപ്പം കൂടുതലുള്ളതാണ് ഗ്രീന്‍ അനാക്കോണ്ട. എന്നാലിത് വിഷമുള്ള ഇനമല്ല. എങ്കിലും കാഴ്ചയ്ക്ക് അല്‍പം ഭീകരതയെല്ലാം തോന്നിക്കുന്ന ഇനം തന്നെയെന്ന കാര്യത്തില്‍ സംശയമില്ല.

Read also: കൊയിലാണ്ടിയില്‍ ബസുകളുടെ മരണപ്പാച്ചില്‍; യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ പുറത്ത് വന്നതോടെ നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്

നിക് എന്ന യുവാവാണ് അനാക്കോണ്ടയുമായി കളിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. സാമാന്യം നീളവും തൂക്കവുമുള്ള ഈ പാമ്പിനെ കയ്യില്‍ പിടിക്കുകയെന്നത് തന്നെ ശ്രമകരമായ സംഗതിയാണ്. യുവാവാണെങ്കില്‍ ഇതിനെ കൈകളില്‍ ചുറ്റി പ്രദര്‍ശിപ്പിക്കുകയാണ്. ഇതിനിടെ പാമ്പ് അക്രമാസക്തമാവുകയും നിക്കിനെ ആക്രമിക്കാന്‍ തുടങ്ങുകയുമായിരുന്നു.

 

Read also: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ റിമാന്‍ഡില്‍

ആദ്യമെല്ലാം പാമ്പിന് നിക്കിന്റെ വസ്ത്രത്തിലാണ് പിടി കിട്ടിയത്. എന്നാല്‍ പിന്നീട് നിക്കിന്റെ കയ്യില്‍ ഇത് കടിച്ചു. കടിച്ചതിന്റെ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും വിഷമില്ലാത്ത ഇനമായതിനാല്‍ തന്നെ മറ്റ് പ്രശ്‌നങ്ങളൊന്നും ഇദ്ദേഹത്തിന് അനുഭവപ്പെടുന്നില്ല. വീണ്ടും പാമ്പ് നിക്കിനെ ആക്രമിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ രണ്ടാം തവണയും ഇദ്ദേഹത്തിന് കടിയേല്‍ക്കുന്നത് വീഡിയോയില്‍ കാണാം.

Read also: മോഷ്ടിച്ച ബൈക്കുമായി രണ്ടുപേർ വടകരയില്‍ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!