NAATTUVAARTHA

NEWS PORTAL

മോഷ്ടിച്ച ബൈക്കുമായി രണ്ടുപേർ വടകരയില്‍ പിടിയില്‍

വടകര: ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി രണ്ടുപേരെ വടകര പൊലീസ് അറസ്റ്റുചെയ്തു. പെരിങ്കേരി എടാറ്റയില്‍ ദിപിന്‍ (29), മട്ടന്നൂര്‍ തെക്കേ പറമ്പില്‍ ജിജോ (31)എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റുചെയ്തത്. മോഷ്ടിച്ച ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മാറ്റി വ്യാജ നമ്പര്‍ ഘടിപ്പിച്ച് യാത്രചെയ്യുന്നതിനിടെയാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലായത്. കെ.എല്‍ -57 ഡബ്ല്യു 8489 നമ്പര്‍ ബൈക്ക് ദിവസങ്ങള്‍ക്കു മുമ്പ് ചേവായൂര്‍ സ്റ്റേഷന്‍ പരിധിയില്‍നിന്ന് കളവുപോയതാണ്. ബൈക്കിന്റെ നമ്പര്‍ കെ.എല്‍-18 വൈ 5973 എന്ന വ്യാജ നമ്പര്‍ പതിച്ചാണ് പ്രതികള്‍ കോഴിക്കോടുനിന്ന് വടകരയില്‍ എത്തിയത്.

Read also: ഇടപ്പള്ളിയിൽ കാർ ഡിവൈഡറില്‍ ഇടിച്ച് കത്തിനശിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

യാത്രാമധ്യേ അഞ്ച് സ്ഥലങ്ങളില്‍ പൊലീസ് കൈകാണിച്ചെങ്കിലും വാഹനം നിര്‍ത്തിയില്ല. പിന്നാലെ വടകരയില്‍ പൊലീസ് പിടികൂടുകയായിരുന്നു. വാഹനം മോഷ്ഠിച്ചതിനും വ്യാജരേഖ നിര്‍മിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തു. പ്രതികളെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Read also: സ്വര്‍ണക്കടകളില്‍ മോഷണം നടത്തുന്ന രണ്ടു സ്ത്രീകള്‍ കൊയിലാണ്ടിയില്‍ പിടിയിലായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!